08:37pm 12 November 2026
NEWS
പെരുമാനൂർ ഇടവകയുടേത് സമാനതകളില്ലാത്ത ത്യാഗം : മേയർ
19/01/2026  11:27 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പെരുമാനൂർ ഇടവകയുടേത് സമാനതകളില്ലാത്ത ത്യാഗം : മേയർ
HIGHLIGHTS

കൊച്ചി കപ്പൽശാലയ്ക്ക് വേണ്ടി പെരുമാനൂർ ഇടവകയുടെ വരവുകാട് പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്തതിന്റെ അമ്പത്തിനാലാം വാർഷികം  കപ്പൽ ശാലയുടെ കവാടത്തിനു മുന്നിൽ  മേയർ വി. കെ. മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ,
നിർമല ടീച്ചർ.
ആന്റണി പൈനുതറ, പി. ഡി. മാർട്ടിൻ, കെ. എക്സ്. ഫ്രാൻസിസ്, കെ. വി. പി. കൃഷ്ണകുമാർ, ഡേവിഡ് പറമ്പിത്തറ. ഫാ. സോബിൻ സ്റ്റാൻലി, അനീഷ് ആട്ടപ്പറമ്പിൽ, സോളി ബോബൻ എന്നിവർ സമീപം.

 

കൊച്ചി : രാജ്യപുരോഗതിക്കായി പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്ത പെരുമാനൂർ ഇടവക ചെയ്ത ത്യാഗം സമാനതകളില്ലാത്തതാണെന്നു കൊച്ചി മേയർ വി. കെ. മിനിമോൾ പറഞ്ഞു.
അന്നു സിമിത്തേരിയും പള്ളിയും വിട്ടുകൊടുക്കില്ല എന്ന് പൂർവികർ വാശി പിടിച്ചിരുന്നെങ്കിൽ കപ്പൽശാല കേരളത്തിന്‌ നഷ്ടമായേനെ എന്നും മേയർ കൂട്ടിച്ചേർത്തു.
കപ്പൽശാലയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതിന്റെ അമ്പത്തിനാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
കൊച്ചി കപ്പശാലയുടെ കവാടത്തിനു സമീപം നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ അധ്യക്ഷനായിരുന്നു.

മുൻ കൗൺസിലർ ഡേവിഡ് പറമ്പിത്തറ, കൗൺസിലർമാരായ ആന്റണി പൈനുതറ, പി. ഡി. മാർട്ടിൻ,
കെ. വി. പി. കൃഷ്ണകുമാർ, നിർമല ടീച്ചർ, കെ. എക്സ്. ഫ്രാൻസിസ് സഹവികാരി ഫാ. സോബിൻ സ്റ്റാൻലി, കുടുംബയോഗ കേന്ദ്രസമിതി ലീഡർ അനീഷ് ആട്ടപ്പറമ്പിൽ, സെക്രട്ടറി സോളി ബോബൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img